/indian-express-malayalam/media/media_files/zY02UbxSWpmCY5CfNC4m.jpg)
Credit: Pexels
തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.Kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 99.69% ആയിരുന്നു വിജയശതമാനം. 71,831 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (100). ആറ്റിങ്ങലിലാണ് കുറവ് (99). വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. ഈ വർഷത്തെ വിജയശതമാനം 99.69 ആണ്. കഴിഞ്ഞ വർഷം ഇത് 99.70 ആയിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 425563 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിലും (99.92) വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്. (99.08).
Read More
- കീം: ഫാർമസി പ്രവേശനം, പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു
 - സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്
 - ഡ്രോണ്‍ സാങ്കേതിക വിദ്യ; സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
 - ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം, അപേക്ഷ ക്ഷണിച്ചു
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us