എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞശേഷം

മേയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്

exam, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറാണ് അവസാന പരീക്ഷ. എഴുത്ത് പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ ബാക്കിയാണ്. കോവിഡ് വ്യാപനം കുറഞ്ഞ ശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്താമെന്നാണ് സർക്കാർ തീരുമാനം.

മേയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിർണയം മേയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Read Here: Victers Channel Timetable April 29: വിക്ടേഴ്‌സ് ചാനൽ, ഏപ്രിൽ 29 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന് ശേഷം പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂല്യനിർണയം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്.

പ്ലസ്ടു പരീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 28ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Sslc exam 2021 ends today practical exam will be conducted later

Next Story
University Announcements 28 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com