scorecardresearch

എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചു

മൂല്യനിർണയ ക്യാമ്പിലെത്താൻ അധ്യാപകർക്ക് വേണ്ടി കെഎസ്ആർടിസി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിട്ടുണ്ട്

മൂല്യനിർണയ ക്യാമ്പിലെത്താൻ അധ്യാപകർക്ക് വേണ്ടി കെഎസ്ആർടിസി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിട്ടുണ്ട്

author-image
Education Desk
New Update
Kerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം തുടങ്ങി. എസ്എസ്എൽസി മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജൂൺ 25 വരെയാണ് മൂല്യനിർണയം.

Advertisment

മൂല്യനിർണയ ക്യാമ്പിലെത്താൻ അധ്യാപകർക്ക് വേണ്ടി കെഎസ്ആർടിസി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിട്ടുണ്ട്. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വേണ്ടി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീ്സ് നടത്താൻ നിർദേശം നൽകിയതായി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

ഈ മാസമാദ്യം ആരംഭിച്ച പ്ലസ് ടു മൂല്യനിർണയവും തുടരുകയാണ്. പ്ലസ്ടു മൂല്യനിർണയ ക്യാമ്പ് ഈ മാസം 19 വരെയാണ് നടക്കുക. പ്ലസ് ടു മൂല്യനിർണയ ക്യാമ്പുകളിലെത്താനും അധ്യാപകർക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് ഉപയോഗിക്കാം.

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും.

Advertisment
Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: