തിരുവനന്തപുരം: ഓഗസ്റ്റിൽ നടത്തിയ എസ്എസ്എൽസി/ റ്റി.എച്ച്.എസ്.എൽ.സി/ സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ www. keralapareekshabhavan.in ൽ ലഭ്യമാണ്.
ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം 99.47 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.65% വർധനവാണ് ഇത്തവണയുണ്ടായത്. ഇതാദ്യമായാണ് വിജയം 99 ശതമാനം കടക്കുന്നത്. ഗ്രേസ് മാർക്കില്ലാതെയാണ് ഇത്തവണ വിജയ ശതമാനം കൂടിയത്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. 1,21,318 വിദ്യാർഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിൽ, 99.85%.
നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചായിരുന്നു ഇത്തവണത്തേത്.