Kerala SSLC Result 2023, Class 10th Result at Keralaresults.nic.in: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മേയ് 20 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മേയ് 25 നാണ് പ്രസിദ്ധീകരിക്കുക.
ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.
എയ്ഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി.
എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം?
- ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
- വെബ്സൈറ്റുകളിലെ ഹോം പേജിലെ SSLC Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പുതിയൊരു ലോഗിന്‍ വിന്‍ഡോ സ്‌ക്രീനില്‍ തെളിഞ്ഞ് വരും. രജിസ്‌ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
- പരീക്ഷാ ഫലം കാണാന്‍ സാധിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
ഫലം മൊബൈൽ ആപ്പ് വഴി എങ്ങനെ അറിയാം?
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സഫലം എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
- രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
- അടുത്ത വിൻഡോയിൽ ഫലം കാണാൻ സാധിക്കും.