തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. പ്ലസ് ടു ഫലം മേയ് 25ന് പ്രസിദ്ധീകരിക്കും. പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. 80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞു. യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മേയ് 25-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.