Latest News

SSLC Plus Two Exam: എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് തുടങ്ങും

SSLC Plus Two Exam Date: പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും

Kerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result
Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in:

SSLC Plus Two Exam Date: കാഞ്ഞങ്ങാട്: എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് തിയതികൾ പ്രഖ്യാപിച്ചത്. 2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും.

എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. മാർച്ച്‌ 16 മുതൽ മാർച്ച്‌ 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ. എസ്എസ്എൽസി – ഐടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച്‌ 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച്‌ 15 ന് അവസാനിക്കും.

sslc, plus two, ie malayalam
sslc, plus two, ie malayalam
sslc, plus two, ie malayalam

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്. ഇത് വിജയശതമാനം ഉയർത്തുകയും പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തു. ഇതോടെയാണ് ഫോക്കസ് ഏരിയ 60 ശതമാനമാക്കിയത്.

Read More: ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡാക്കാൻ പിടിഎ തീരുമാനം മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Sslc 2 vhse 2022 exam time table

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express