scorecardresearch

SSC tentative calendar 2021-22: എസ്എസ്സി 2021-22 പരീക്ഷാ കലണ്ടർ പ്രഖ്യാപിച്ചു

SSC tentative calendar 2021-22: എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ കലണ്ടർ പ്രസിദ്ധീകരിച്ചു

SSC tentative calendar 2021-22: എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ കലണ്ടർ പ്രസിദ്ധീകരിച്ചു

author-image
Education Desk
New Update
SSC,tentative calendar,released,ssc.nic.in,important dates, SSC exam calendar 2021-2022, SSC exam calendar, SSC, SSC exams, Staff Selection Commission, Staff Selection Commission exam, SSC calendar 2021-2022, SSC calendar, https://ssc.nic.in/, ssc.nic.in, ssc nic in,SSC, SSC exams, Staff Selection Commission, Staff Selection Commission exam, എസ്എസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, IE Malayalam

SSC tentative calendar 2021-22: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പരീക്ഷകളുടെ താൽക്കാലിക വാർഷിക കലണ്ടർ പുറത്തിറക്കി. വെള്ളിയാഴ്ച എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ കലണ്ടർ പ്രസിദ്ധീകരിച്ചു. 2022 ഏപ്രിലിനും 2023 ജൂണിനുമിടയിൽ പരീക്ഷകൾ നടത്താനാണ് കമ്മീഷൻ പദ്ധതിയിടുന്നത്.

Advertisment

കലണ്ടർ അനുസരിച്ച്, സംയോജിത ബിരുദതല പരീക്ഷ (CGL)-2021, സംയോജിത ഹയർ സെക്കൻഡറി ലെവൽ ടയർ-I പരീക്ഷ (CHSL)-2021 എന്നിവയുടെ പ്രാഥമിക പരീക്ഷകൾ യഥാക്രമം ഏപ്രിൽ, മെയ് മാസങ്ങളിൽ ഉണ്ടായിരിക്കും.

2022 ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സുകളായ (CAPFs), എൻഐഎ (NIA), എസ്എസ്എഫ് (SSF) എന്നിവയിലെ കോൺസ്റ്റബിൾമാർ (GD) അസം റൈഫിൾസിലെ റൈഫിൾമാൻ (GD) പരീക്ഷകൾ 2023 ജൂണിൽ നടക്കും. സിജിഎൽ-2021-നുള്ള അപേക്ഷാ പ്രക്രിയ 2021 ഡിസംബർ 23 മുതൽ ആരംഭിക്കും. സിഎച്ച്എസ്എൽ-2021 പരീക്ഷ 2022 ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും. എന്നിരുന്നാലും രണ്ട് പരീക്ഷകളുടെയും തീയതികൾ പുറത്തുവിട്ടിട്ടില്ല.

ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവേയിംഗ് & കോൺട്രാക്ട്സ്) പരീക്ഷ, 2021 (പേപ്പർ-I) 2023 മാർച്ചിൽ നടക്കും.

Advertisment

അതുപോലെ, ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് 2021 (പേപ്പർ-ഒന്ന്) എന്നിവയിലെ സബ് ഇൻസ്‌പെക്ടർ പരീക്ഷ 2022 ഡിസംബറിൽ നടത്താനും സെലക്ഷൻ പോസ്റ്റ് എക്സാമിനേഷൻ, ഫേസ്-എക്‌സ്, 2022 ജൂലൈയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട് .

Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: