തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷ സംബന്ധമായ ആശങ്കകൾ ദൂരീകരിക്കുന്നതിനായി കൈറ്റ്-വിക്ടേഴ്‌സ് പ്രത്യേക പരിപാടി നാളെ (മാർച്ച് 7) രാത്രി എട്ടിനു സംപ്രേഷണം ചെയ്യും. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരീക്ഷാപ്പേടി ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യണം എന്നതാണ് പരിപാടിയുടെ ഉള്ളടക്കം.
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി, ഡയറക്ടർ കെ. ജീവൻബാബു, മാനസികാരോഗ്യ വിദഗ്ധരായ ഡോ. അരുൺ ബി നായർ, ഡോ. ജയപ്രകാശ് ആർ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകും. പുനസംപ്രേഷണണം ബുധനാഴ്ച രാവിലെ 8നും രാത്രി 8നും.