SBI SO Exam 2019: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫിസർ (SO) തസ്തികയിലേക്കുളള പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എസ്ബിഐ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം ഒക്ടോബർ 20 നാണ് പരീക്ഷ.
How to download SBI SO Exam 2019 admit card: ഡൗൺലോഡ് ചെയ്യേണ്ട വിധം
- എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/careers/ സന്ദർശിക്കുക
- ഹോം പേജിൽ ‘Join SBI’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അതിനുശേഷം ‘Current Openings’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തുറന്നു വരുന്ന പേജിൽ “RECRUITMENT OF SPECIALIST CADRE OFFICERS IN SBI ON REGULAR BASIS” എന്നത് ക്ലിക്ക് ചെയ്യുക
- അതിനുശേഷം “Download Online Exam Call Letter” ലിങ്ക് ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ അല്ലെങ്കിൽ പാസ്‌വേഡ്/ജനനത്തീയതി നൽകുക
- Captcha code ടൈപ്പ് ചെയ്യുക
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. തമിഴ്നാട്ടിൽ ചെന്നൈ, മധുരൈ, തിരുനെൽവേലി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഇതിനുപുറമേ രാജ്യത്തിന്റെ പല ഭാഗത്തായി പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
Read Also: സ്ഥിര നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് കുറച്ച് എസ്ബിഐ
ഓൺലൈൻ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കു തിരഞ്ഞെടുപ്പ്. ആകെ 477 പോസ്റ്റുകളുടെ ഒഴിവുണ്ട്.