സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍സ് പ്രവേശനപരീക്ഷയ്ക്ക് സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം. 2020 ജനുവരി അഞ്ചിനാണ് പ്രവേശന പരീക്ഷ നടക്കുക. അപേക്ഷഫോം സ്കൂളില്‍നിന്ന് നേരിട്ടോ www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റിലോ ലഭ്യമാകും. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനപരീക്ഷ.

തിരുവനന്തപുരം(കഴക്കൂട്ടം സൈനിക് സ്‌കൂള്‍), കോട്ടയം (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരാപ്പുഴ), എറണാകുളം (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം), കോഴിക്കോട് (ഗവ. വി.എച്ച്.എസ്. സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നടക്കാവ്), പാലക്കാട് (കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട്) എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.

ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രില്‍ ഒന്നിനും 2010 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ചവരാകണം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രില്‍ ഒന്നിനും 2007 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ച, അംഗീകൃത സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് പരീക്ഷാ ഫീസ്. പ്രവേശനപരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുണ്ടാകും.

പ്രവേശനം നേടുന്നവര്‍ക്ക് രക്ഷാകര്‍ത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍
കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കോളര്‍ഷിപ്പുകളും നൽകുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Read more: കൂടുതൽ Education വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook