പെൺകുട്ടികൾക്കായുളള ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് സൈനിക് സ്കൂൾസ് സൊസൈറ്റി പരീക്ഷ(AISSEE 2019)യുടെ റജിസ്ട്രേഷൻ നടപടികൾ സൈനിക് സ്കൂൾസ് സൊസൈറ്റി വീണ്ടും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 23 ന് റജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു. നവംബർ 26 മുതൽ ഡിസംബർ 6 വരെ www.sainikschooladmission.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

2020 ജനുവരി 5 നാണ് എൻട്രൻസ് പരീക്ഷ. മാർച്ച് 20 ന് ഫൈനൽ മെറിറ്റ് ലിസ്റ്റ് (വെയിറ്റിങ് ലിസ്റ്റ് ഉൾപ്പെടെ) പ്രസിദ്ധീകരിക്കും. രാജ്യത്താകെയുളള 26 സൈനിക് സ്കൂളുകളിലെ ക്ലാസ് 6 മുതൽ 9 വരെയുളള ക്ലാസുകളിലേക്ക് പ്രവേശനത്തിനുളളതാണ് പരീക്ഷ.

Sainik School AISSEE 2019: അപേക്ഷിക്കേണ്ട വിധം

Step 1: www.sainikschooladmission.in വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ഹോം പേജിലെ ‘Application form’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: അപ്പോൾ പുതിയൊരു പേജ് തുറക്കും

Step 4: ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫീസ് അടയ്ക്കുക

Step 5: ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

Sainik School AISSEE 2019: അപേക്ഷ ഫീസ്

ജനറൽ കാറ്റഗറിയിലുളളവർക്കും ഡിഫൻസ് കാറ്റഗറിയിലുളളവർക്കും 400 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 250 രൂപയാണ്.

Sainik School AISSEE 2019: പരീക്ഷ രീതി

ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറിൽ 125 ചോദ്യങ്ങളുണ്ടാകും. മാർക്ക് 300. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് 400 മാർക്കിന്റെ 150 ചോദ്യങ്ങളാണ് ഉണ്ടാവുക.

നേരത്തെ ആൺകുട്ടികൾക്ക് മാത്രമാണ് സൈനിക് സ്കൂളുകളിൽ പ്രവേശനം നൽകിയിരുന്നത്. 2017 മുതലാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook