/indian-express-malayalam/media/media_files/uploads/2017/02/Computer.jpg)
RRB JE CBT 1 result 2019 declared: 2nd CBT to start from August 28: ജൂനിയർ എൻജിനീയർ ആദ്യഘട്ട കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് പരീക്ഷാഫലം തിരുവനന്തപുരം ആർആർബി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www.rrbthiruvananthapuram.gov.in നു പുറമേ indianrailways.gov.in എന്ന വെബ്സൈറ്റ് വഴിയും ഫലം പരിശോധിക്കാം
തിരുവനന്തപുരം ആർആർബിയിലേക്ക് പരീക്ഷ എഴുതിയവരിൽ 2,000 പേരാണ് അടുത്ത ഘട്ട പരീക്ഷയ്ക്കുളള ഷോർട് ലിസ്റ്റിൽ പെട്ടത്. ആദ്യ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ വിജയിച്ചവർക്ക് രണ്ടാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നടത്തും. മേയ് 22 ന് തുടങ്ങിയ ആദ്യഘട്ട പരീക്ഷ മേയ് 29 നാണ് അവസാനിച്ചത്. രണ്ടാം ഘട്ട പരീക്ഷയ്ക്കുളള തീയതി അധികം വൈകാതെ തന്നെ പ്രസിദ്ധീകരിക്കും.
രണ്ടാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഗസ്റ്റ് അവാസന ആഴ്ചയോ സെപ്റ്റംബർ ആദ്യ ആഴ്ചയോ ആയിരിക്കും നടക്കുക. പരീക്ഷയ്ക്ക് 10 ദിവസം മുൻപായിരിക്കും ആർആർബി അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുക.
RRB JE Result 2019: How to check the result: പരീക്ഷാഫലം പരിശോധിക്കേണ്ടതെങ്ങനെ?
Step 1: പരീക്ഷ എഴുതിയവർ RRCB- rrcb.gov.in എന്ന ഔദ്യോഗിക പേജ് സന്ദർശിക്കുക.
Step 2: റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: റിസൾട്ട് അറിയാനായി ലോഗിൻ ഐഡിയോ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പരോ നൽകുക
Step 4: റിസൾട്ട് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
Read here: RRB Railway JE CBT 1 Result 2019 LIVE: Scorecard only available till this date, cut-off released too
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.