NEET, JEE Main Exam 2020: ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജോയിന്റ് എൻട്രൻസ് പരീക്ഷയും (ജെഇഇ) ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയും (നീറ്റ്) മാറ്റിവയ്ക്കാൻ വിദ്യാർഥികൾ ആഗ്രഹിക്കുന്നുവെന്നും അത് സർക്കാർ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കൊറോണ വൈറസ് മഹാമാരിക്കിടെ പരീക്ഷ നടത്തരുത് എന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകൾ സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു.

“നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കണം. എന്നിട്ട് അതിനൊരു പരിഹാരമുണ്ടാക്കു,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കോവിഡ് -19 മഹാമാരി സമയത്ത് എഞ്ചിനീയറിംഗ്, മെഡിക്കൽ പരീക്ഷകൾ – ജെഇഇ മെയിൻ, നീറ്റ് എന്നിവ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൺലൈൻ പ്രചാരണങ്ങൾ നടന്നിരുന്നു.

Read More: NEET, JEE Main Exam 2020: നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സെപ്റ്റംബർ ഒന്ന് മുതൽ തുടങ്ങിനിരിക്കുന്ന ജെഇഇ മെയിൻ പരീക്ഷയുടെ അഡ്മിന്റ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം 8,58,273 കുട്ടികൾ ജെ‌ഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ ഇത്രയധികം വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞിരുന്നു. ഇതിന് പകരം മറ്റൊരു സംവിധാനത്തെ പറ്റി ആലോചിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ട്വീറ്റ്. നീറ്റ്, ജെഇഇ എക്‌സാമുകള്‍ സംബന്ധിച്ച കാര്യത്തില്‍ നാളെയാണ് ഹരജി പരിഗണിക്കുന്നത്.

Read in English: Rahul Gandhi says Centre must listen to students’ ‘mann ki baat’ over JEE, NEET

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook