സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഈ വർഷം എംബിബിഎസ് പ്രവേശനം നേടിയ അർഹരായ വിദ്യാർഥികളിൽനിന്നു ബിപിഎൽ സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു. www.cee-kerala.org എന്ന വെബ്സൈറ്റിൽനിന്നും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് പൂരിപ്പിച്ച് കോളേജ് പ്രിൻസിപ്പലിനു നവംബർ 30 ന് വൈകീട്ട് അഞ്ചിനു മുൻപായി സമർപ്പിക്കണം. അപേക്ഷകൾ കോളേജ് പ്രിൻസിപ്പൽ പരിശോധിച്ചശേഷം ഡിസംബർ 10 ന് വൈകീട്ട് അഞ്ചിനു മുൻപായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.

അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കും അർഹത നിർണയത്തിനുമായി ബന്ധപ്പെട്ട ജില്ലാ കലക്ടർക്ക് അയച്ചു കൊടുക്കും. പരിശോധനയ്ക്കുശേഷം ജില്ലാ കലക്ടർമാരിൽനിന്നും ലഭ്യമാകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ വെയിറ്റേജ് മാർക്ക് പ്രസിദ്ധീകരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

അപേക്ഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. കോളേജ് പ്രിൻസിപ്പൽ പരിശോധിച്ച് ശുപാർശ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളൂ. വിദ്യാർഥികൾ നേരിട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

2. നിശ്ചിത പ്രൊഫോർമയിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളൂ.

3. എസ്‌സി/എസ്റ്റി/ഒഇസി/രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയുടെ മക്കൾ/ജി.ഒ (എംഎസ്) നമ്പർ.25/2005/എസ്‌സിഎസ്ടിഡിഡി, തീയതി 20.06.2005, ജി.ഒ (എംഎസ്) നമ്പർ.10/2014/ബിസി ഡിസി, തീയതി 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾ/മാനേജ്മെന്റ്/എൻആർഐ ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾ എന്നിവർക്ക് ഈ ഫീസിളവ് ബാധകമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook