scorecardresearch

Kerala +2 Result 2023 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 82.95 വിജയ ശതമാനം

Kerala Plus Two Result 2023 Highlights at keralaresults.nic.in: 33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറത്താണ്

Kerala DHSE 12th Result 2023 Live, education, ie malayalam
പ്ലസ് ടു പരീക്ഷാ ഫലം

Kerala Board DHSE Plus Two Result 2023 Highlights: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.92 കുറവ്. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറത്താണ് (4597 കുട്ടികൾ). വിജയശതമാനം കൂടുതൽ എറണാകുളത്തും (87.55%) കുറവ് പത്തനംതിട്ടയിലുമാണ് (76.59%).

2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

വിഎച്ച്എസ്ഇയ്ക്ക് 78.39% വിജയം. വിഎച്ച്എസ്ഇയിൽ ഇത്തവണ വിജയശതമാനം കൂടി. വിഎച്ച്എസ്ഇയിൽ വിജയശതമാനം കൂടുതൽ വയനാട് (83.63%) ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലാണ്.

സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13ന്. ആദ്യ അലോട്ട്‌മെന്റ് ജൂൺ 19ന് നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനാണ്.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • http://www.keralaresults.nic.in
  • http://www.prd.kerala.gov.in
  • http://www.result.kerala.gov.in
  • http://www.examresults.kerala.gov.in
  • http://www.results.kite.kerala.gov.in

മൊബൈൽ ആപ്ലിക്കേഷനുകൾ

SAPHALAM 2023, iExaMS – Kerala, PRD Live

ഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്ക്ക് 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 60,000 വിഎച്ച്എസ്ഇ വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

Live Updates
15:57 (IST) 25 May 2023
ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

15:56 (IST) 25 May 2023
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 2 മുതൽ

ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13ന്. ആദ്യ അലോട്ട്‌മെന്റ് ജൂൺ 19ന് നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനാണ്.

15:55 (IST) 25 May 2023
സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ

സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും

15:49 (IST) 25 May 2023
കലാമണ്ഡലത്തിൽ 89.06% വിജയം

കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

15:49 (IST) 25 May 2023
ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ 75.30% വിജയം

75.30% കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

15:46 (IST) 25 May 2023
സ‍ർക്കാർ സ്കൂളിൽ 79.19% വിജയം

സ‍ർക്കാർ സ്കൂളുകൾ 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ – 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി.

15:42 (IST) 25 May 2023
വിജയശതമാനം വിഷയം (റെഗുലര്‍ വിഭാഗം
  • സയന്‍സ് – 87.31 (ആകെ കുട്ടികള്‍ – 1,93,544 -വിജയിച്ചത് – 1,68,975)
  • കൊമേഴസ് -82.75 (ആകെ കുട്ടികള്‍ – 1,08,109- വിജയിച്ചത് – 89,455)
  • ഹ്യൂമാനിറ്റീസ് -71.93 (ആകെ കുട്ടികള്‍ – 74,482- വിജയിച്ചത് – 53,575)
  • 15:28 (IST) 25 May 2023
    വിഎച്ച്എസ്ഇ വിജയം കൂടുതൽ വയനാട്, കുറവ് പത്തനംതിട്ട

    വിഎച്ച്എസ്ഇയിൽ വിജയശതമാനം കൂടുതൽ വയനാട് (83.63%) ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലാണ്

    15:27 (IST) 25 May 2023
    വിഎച്ച്എസ്ഇയ്ക്ക് 78.39% വിജയം

    വിഎച്ച്എസ്ഇയിൽ ഇത്തവണ വിജയശതമാനം കൂടി.

    15:24 (IST) 25 May 2023
    എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 33,815

    33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറത്താണ് (4597 കുട്ടികൾ).

    15:23 (IST) 25 May 2023
    വിജയശതമാനം കൂടുതൽ എറണാകുളത്ത്, കുറവ് പത്തനംതിട്ടയിൽ

    ഏറ്റവും കൂടുതൽ വിജയം എറണാകുളം ജില്ല (87.55%)

    ഏറ്റവും കുറവ് വിജയം പത്തനംതിട്ട (76.59%)

    15:20 (IST) 25 May 2023
    77 സ്കൂളുകൾക്ക് നൂറുമേനി വിജയം

    റെഗുലർ വിഭാഗത്തിൽ ആകെ 3,76,135 കുട്ടികൾ പരീക്ഷ എഴുതി. 77 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു.

    15:16 (IST) 25 May 2023
    പ്ലസ് ടു വിജയശതമാനം കുറഞ്ഞു

    കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.92 കുറവ്.

    15:13 (IST) 25 May 2023
    എ പ്ലസ് നേടിയവർ

    എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 33,815

    15:11 (IST) 25 May 2023
    ഹ്യുമാനിറ്റീസ് ഗ്രൂപ്പ്

    വിജയശതമാനം- 71.93%

    15:11 (IST) 25 May 2023
    കൊമേഴ്സ് ഗ്രൂപ്പ്

    വിജയശതമാനം- 82.75%

    15:10 (IST) 25 May 2023
    സയൻസ് ഗ്രൂപ്പ്

    വിജയശതമാനം- 87.31%

    15:10 (IST) 25 May 2023
    പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    വിജയ ശതമാനം 82.95%

    15:03 (IST) 25 May 2023
    പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും

    പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

    14:40 (IST) 25 May 2023
    ഫലം കാത്തിരിക്കുന്നത് 4,42,067 വിദ്യാർത്ഥികൾ

    ഈ വർഷം 4,42,067 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

    14:19 (IST) 25 May 2023
    ഫലം ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ

    SAPHALAM 2023, iExaMS – Kerala, PRD Live

    13:39 (IST) 25 May 2023
    ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
  • www. keralaresults.nic.in
  • www. prd.kerala.gov.in
  • www. result.kerala.gov.in
  • www. examresults.kerala.gov.in
  • www. results.kite.kerala.gov.in
  • 13:17 (IST) 25 May 2023
    പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

    ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

    Web Title: Plus two vocational higher secondary result live updates check at keralaresults nic in wexamresults kerala gov in results kite kerala gov in

    Best of Express