scorecardresearch

പ്ലസ് വൺ മൂന്നാം അലോട്മെന്റ്; പ്രവേശനം ഓഗസ്റ്റ് 25 വരെ നീട്ടി

നേരത്തെ ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു മണി വരെയാണ് സമയം നൽകിയിരുന്നത്

നേരത്തെ ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു മണി വരെയാണ് സമയം നൽകിയിരുന്നത്

author-image
Education Desk
New Update
പ്ലസ് വൺ മൂന്നാം അലോട്മെന്റ്; പ്രവേശനം ഓഗസ്റ്റ് 25 വരെ നീട്ടി

ഫയൽ ചിത്രം

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്മെന്റിലെ പ്രവേശന നടപടികൾ നീട്ടി. ഓഗസ്റ്റ് 25 ന് 5 മണി വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു മണി വരെയാണ് സമയം നൽകിയിരുന്നത്. പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

Advertisment

സംസ്ഥാനത്തെ പ്ലസ് പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ അവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചില്ലെങ്കില്‍ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യ അലോട്ട്മെന്റുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കാം അപേക്ഷിക്കാന്‍ അവസരമുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം പ്രവേശനം ലഭിക്കാതെ പോയവര്‍ക്കും പുതുക്കിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Advertisment
Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: