scorecardresearch

ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റ്: ഇന്നുകൂടി അപേക്ഷിക്കാം

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനായി 50,836 സീറ്റുകളാണ് ബാക്കിയുള്ളത്

ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റ്: ഇന്നുകൂടി അപേക്ഷിക്കാം
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിനായി ഇന്നു കൂടി അപേക്ഷിക്കാം. പ്ലസ് വണ്ണിന് ഇന്നു വൈകിട്ട് 5 വരെയും വിഎച്ച്എസ്ഇക്ക് വൈകിട്ട് 4 വരെയുമാണ് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാണിത്. പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനായി 50,836 സീറ്റുകളാണ് ബാക്കിയുള്ളത്.

ജില്ലകളിൽ ഒഴിവുള്ള സീറ്റുകൾ

  • തിരുവനന്തപുരം- 3688
  • കൊല്ലം- 3764
  • പത്തനംതിട്ട- 2568
  • ആലപ്പുഴ- 3024
  • കോട്ടയം- 2658
  • ഇടുക്കി- 1662
  • എറണാകുളം- 4598
  • തൃശൂർ- 4883
  • പാലക്കാട്- 4349
  • മലപ്പുറം- 6812
  • കോഴിക്കോട്- 5425
  • വയനാട്- 1231
  • കണ്ണൂർ- 4120
  • കാസർകോട്- 2054

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ), ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റിസി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാ വിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പെടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതു വിവരവും തിരുത്തൽ വരുത്തുന്നതിന് നാല് ദിവസം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷിക്കേണ്ടത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Plus one supplimentary allottment application last date