/indian-express-malayalam/media/media_files/uploads/2020/06/online-class-1.jpg)
തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.
സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് / ഓണ്‍ലൈന്‍ എന്നീ മാര്‍ഗങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.
ചാനലിലെ ക്ലാസുകൾ ഇനിമുതൽ വിഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. എല്ലാ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് വിക്ടേഴ്‌സ് ക്രമീകരണം ഏര്‍പ്പടുത്തിയിട്ടുളളതായും അദ്ദേഹം അറിയിച്ചു.
Read More: Victers Channel Timetable October 26: വിക്ടേഴ്‌സ് ചാനൽ; ഒക്ടോബർ 26 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ തുടങ്ങുന്നതോടെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുളള കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ പ്രധാന പഠന സഹായിയാവും. സമയലഭ്യത കുറവായതിനാല്‍, പ്രൈമറി അപ്പര്‍ പ്രൈമറി വിഭാഗത്തിലെ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും സംപ്രേഷണം ചെയ്യുക.
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. പുതുതായി ക്ലാസുകള്‍ കാണുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us