scorecardresearch

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം ഇന്നു മുതൽ; വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.

അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.

author-image
Education Desk
New Update
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

തിരുവനന്തപുരം: സംസ്ഥാനത്തെ സിലബസിലെ പ്ലസ് വൺ പ്രവേശനം ആദ്യ ഘട്ട അലോട്ട്മെന്റിലെ പ്രവേശനം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www. admission.dge. kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.

Advertisment

ഈ സൈറ്റിൽ കയറിയ ശേഷം Click for Higher Secondary Admission എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്‌മിഷൻ വെബ്സൈറ്റിൽ പ്രവേശിക്കാം. അതിന് ശേഷം Candidate Login- SWS എന്നതിൽ ക്ലിക്ക് ചെയത് ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ ലഭിക്കും.

അലോട്ട്മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച രക്ഷകർത്താവിനോടൊപ്പം ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ടമെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഓൺലൈനിൽ ഫീസ് അടയ്ക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ നേരിട്ട് ഫീസ് അടയ്ക്കാവുന്നതാണ്.

Advertisment

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരം പ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാനും സാധിക്കും. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.

ആദ്യ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർ തുടർന്നുള്ള അലോട്ടമെന്റുകൾക്കായി കാത്തിരിക്കണം. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികലെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെസ്കൂളിൽ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അരിയിച്ചു.

ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലമോ ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാവുന്നതാണ്.

സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് ലിസ്റ്റും ഇതോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും. Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. ആദ്യ അലോട്ട്മെന്റിന്റെ അഡ്മിഷൻ ഇന്ന് മുതൽ ഓഗസ്റ്റ് 10 വരെയാണ്.

Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: