/indian-express-malayalam/media/media_files/uploads/2021/08/Plus-two.jpg)
തിരുവനന്തപുരം: 2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
കോവിഡ് - 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെഎസ്ടിഎ, എസ്എഫ്ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടിക്ക് മുന്നിൽ വച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.