Plus One Allotment 2020: പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി

Plus One Allotment 2020: അപേക്ഷ സമർപ്പിക്കാനും കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി ഓഗസ്റ്റ് 25 നു വെെകുന്നേരം അഞ്ച് വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു

Ban on mobile phones in school, kerala child rights, Kerala school mobile phone usage, വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്, സ്കൂൾ, : iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
Mobile phone usage in School students

Plus One Allotment 2020: സംസ്ഥാനത്തെ പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഓഗസ്റ്റ് 25 വരെ അപേക്ഷ സമർപ്പിക്കാം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഈ അവസരം വിനിയോഗിക്കാം. അപേക്ഷ സമർപ്പിക്കാനും കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി ഓഗസ്റ്റ് 25 നു വെെകുന്നേരം അഞ്ച് വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആദ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 7

മുഖ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 29 വരെ

സപ്ലിമെന്ററി അലോട്ട്മെന്റ്: ഒക്ടോബർ 3-23

Read Also: ‘സൂം’ വേണ്ട, ‘വീ കൺസോൾ’ ഉണ്ട്; കേന്ദ്ര അംഗീകാരം നേടി കേരള കമ്പനി

പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ //hscap.kerala.gov.in/ വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. പൂർണമായും ഓണലെെൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് കോഴ്‌സും വിദ്യാലയവും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.

പ്ലസ് വൺ പ്രവേശനം എങ്ങനെ? വിദ്യാഭ്യാസമന്ത്രി പറഞ്ഞത്

നേരത്തെ, ഓൺലെെൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 20 വരെ നീട്ടിയിരുന്നു. 10 ശതമാനം സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസിൽ നിന്നാണ് വാങ്ങേണ്ടത്. സംവരണ ഇതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അപേക്ഷകർ മുഴുവൻ സീറ്റുകളിലും ഇല്ലെങ്കിൽ ബാക്കിവരുന്ന സീറ്റുകൾ അവസാന അലോട്ട്‌മെന്റിൽ പൊതു സീറ്റുകൾ ആയി പരിഗണിച്ച് അലോട്ട്‌മെന്റ് നടത്തും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Plus one allotment kerala education news

Next Story
University Announcements 20 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com