scorecardresearch

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

31ന് വൈകുന്നേരം അഞ്ച് മണിവരെയാണ് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാനാവുക

31ന് വൈകുന്നേരം അഞ്ച് മണിവരെയാണ് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാനാവുക

author-image
Education Desk
New Update
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നേരത്തെ 28ന് ട്രയൽ അലോട്ട്മെന്റ വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ വെബ്‌സൈറ്റായ  www. admission. dge. kerala.gov.in എന്നതിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം.

Advertisment

31ന് വൈകുന്നേരം അഞ്ച് മണിവരെയാണ് റിസൾട്ട് പരിശോധിക്കാനാവുക. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്നതിലൂടെ തിരുത്തലുകൾ നടത്താം. തിരുത്തൽ നടത്തി കൺഫർമേഷൻ നൽകുന്നതിനുള്ള സമയവും 31ന് വൈകുന്നേരം അഞ്ച് മണിവരെയാണ്.

സിബിഎസ്ഇ പത്താം ക്ലാസം ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ഓഗസ്റ്റ് നാലിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ജൂലൈ 25 നാണ് അവസാനിച്ചത്.

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എങ്ങനെ അറിയാം?

  • ഫലമറിയാൻ ഏകജാലക സംവിധാനത്തിനുള്ള ഔദ്യോഗിക വെബ്‌സൈറ്റായ www. admission. dge. kerala.gov.in സന്ദര്‍ശിക്കുക.
  • Click for higher secondary എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • Candidate login- sws എന്നതിൽ ലോഗിന്‍ ചെയ്യുക.
  • Trail results ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനില്‍ റിസൾട്ട് തെളിയുന്നതാണ്.
Advertisment
Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: