തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് തീയതിയില്‍ മാറ്റം. ഇന്ന് നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കാണ് മാറ്റിയത്. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സിബിഎസ്ഇ പത്താം ക്ലാസം ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ട്രയല്‍ അലോട്ട്മെന്റിന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റമുള്ളത്. ബാക്കി നടപടികള്‍ നേരത്തെ തീരുമാനിച്ചത് പ്രകാരം നടക്കും.
ഓഗസ്റ്റ് മൂന്നിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ജൂലൈ 25 നാണ് അവസാനിച്ചത്.
ട്രയൽ അലോട്ട്മെന്റ് ഫലം എങ്ങനെ അറിയാം?
- ഫലമറിയാൻ ഔദ്യോഗിക വെബ്സൈറ്റായ www. admission. dge. kerala.gov.in സന്ദര്‍ശിക്കുക.
- Click for higher secondary എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Candidate login- sws എന്നതിൽ ലോഗിന്‍ ചെയ്യുക.
- Trail results ക്ലിക്ക് ചെയ്യുക.
- സ്ക്രീനില്‍ ഫലം തെളിയുന്നതാണ്.
സിബിഎസ്ഇ ഫലം പുറത്ത് വരുന്നത് താമസിച്ച സാഹചര്യത്തിലായിരുന്നു ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള തീയതിയും നീട്ടിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടിയത്.
പ്രവേശന നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും ഇപ്പോൾ തന്നെ സമയക്രമം അതിക്രമിച്ചെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.