തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ (ഓഗസ്റ്റ് 22) രാവിലെ 10 മണി മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. നാളെ രാവിലെ പത്ത് മണി മുതല്‍ ബുധനാഴ്ച (ഓഗസ്റ്റ് 24) വൈകുന്നേരം അഞ്ചു മണി വരെ പ്രവേശന നടപടികള്‍ ഉണ്ടായിരിക്കും.
പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ അവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചില്ലെങ്കില്‍ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.
താത്കാലിക പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന് നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
മുഖ്യ അലോട്ട്മെന്റുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കാം അപേക്ഷിക്കാന്‍ അവസരമുണ്ട്. തെറ്റായ വിവരങ്ങള്‍ നല്കിയതു മൂലം പ്രവേശനം ലഭിക്കാതെ പോയവര്‍ക്കും പുതുക്കിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.