തിരുവനന്തപുരം: ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ജൂണ്‍ രണ്ടാം തീയതി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂണ്‍ ഒന്‍പത് വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം.
ജൂണ്‍ 13-നാണ് ട്രെയല്‍ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19-നും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ്. ജൂലൈ അഞ്ചാം തീയതിയോടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ഓഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.