scorecardresearch

HSCAP Kerala plus one admission 2020: പ്ലസ് വൺ പ്രവേശനം, അലോട്ട്മെന്റ് ഫലം സെപ്റ്റംബർ അഞ്ചിന്

HSCAP Kerala plus one admission 2020: അഡ്മിഷൻ ഷെഡ്യൂൾ അനുസരിച്ച് അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 5 ന് പ്രസിദ്ധീകരിക്കും. ഫലം Hscap.kerala.gov.in ൽ ലഭ്യമാകും

HSCAP Kerala plus one admission 2020: അഡ്മിഷൻ ഷെഡ്യൂൾ അനുസരിച്ച് അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 5 ന് പ്രസിദ്ധീകരിക്കും. ഫലം Hscap.kerala.gov.in ൽ ലഭ്യമാകും

author-image
Education Desk
New Update
Engineering college, Engineering Colleges opt for Prgresssive clossure, Engineering students, AICTE, 122 colleges,

HSCAP Kerala plus one admission 2020: പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ അഡ്മിഷൻ ഷെഡ്യൂൾ കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് (ഡിഎച്ച്എസ്ഇ) പുറത്തിറക്കി. ഷെഡ്യൂൾ അനുസരിച്ച് അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 5 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ഫലം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യേണ്ടതായിരുന്നു, എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടുകയായിരുന്നു.

Advertisment

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആയിരുന്നു. ആദ്യ സെലക്ഷനു ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ രണ്ടാമത്തെ അലോട്ട്മെന്റ് പട്ടിക ഡിഎച്ച്എസ്ഇ പുറത്തിറക്കും.

Kerala plus one admission 2020: How to check name in the allotment list- അലോട്ട്മെന്റ് പട്ടികയിൽ പേര് പരിശോധിക്കാൻ

1. ഔദ്യോഗിക വെബ്സൈറ്റായ hscap.kerala.gov.in സന്ദർശിക്കുക

2. കേരള പ്ലസ് വൺ അലോട്ട്മെന്റ് ലിസ്റ്റ് എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക

3. പുതിയ വിൻഡോയിൽ, നിങ്ങളുടെ പേരും വിശദാംശങ്ങളും നൽകുക.

818 സർക്കാർ സ്കൂളുകൾ, 846 സർക്കാർ എയ്ഡഡ് സ്കൂളുകൾ, 361 സ്വകാര്യ സ്കൂളുകൾ, 52 റെസിഡൻഷ്യൽ അല്ലെങ്കിൽ ടെക്നിക്കൽ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള 2,077 ഹയർ സെക്കൻഡറി സ്കൂളുകളിലേക്കാണ് പ്രവേശനപ്രക്രിയ നടക്കുന്നത്.

Advertisment

Read more: DHSE Kerala +2 SAY exam timetable 2020: കേരള പ്ലസ് ടു സേ പരീക്ഷയുടെ ടൈം ടേബിൾ റിലീസ് ചെയ്തു

Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: