തിരുവനന്തപുരം: 2019-20 അധ്യയന വർഷത്തെ പി.ജി ആയുർവേദ കോഴ്സിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.
സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് ഒഴിവുളള പി.ജി ആയുർവേദ കോഴ്സ് സീറ്റുകളിലെ പ്രവേശനത്തിനായി അതാത് സ്വാശ്രയ ആയുർവേദ കോളേജുകളെയും ഒഴിവുളള പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ബന്ധപ്പെട്ട് നവംബർ 30 ന് വൈകീട്ട് 5 മണിക്കു മുൻപായി പ്രവേശനം നേടണം.
ഹെൽപ്ലൈൻ നമ്പർ: 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)