scorecardresearch
Latest News

NEET 2020 Admit Card: മൂന്നു മണിക്കൂറിനകം ഡൗൺലോഡ് ചെയ്യപ്പെട്ടത് നാലു ലക്ഷം അഡ്മിറ്റ് കാർഡുകൾ

NTA NEET Admit Card 2020: സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ

jee main, neet 2020, neet 2020 exam date, jee main exam date, jee main 2020 exam date, neet exam postponed, jee main exam news, neet exam date news, neet 2020 exam date news, neet 2020 exam postponed news, hrd decision, neet 2020 exam news, neet 2020 exam date update, nta jee main, nta jee main exam date, jee main latest news

NTA NEET Admit Card 2020: മെഡിക്കൽ എൻട്രൻസ് എക്സാമായ നീറ്റിന്റെ അഡ്മിറ്റ് കാർഡുകൾ മൂന്നു മണിക്കൂറിനിടെ ഡൗൺലോഡ് ചെയ്തത് നാലു ലക്ഷം വിദ്യാർത്ഥികളെന്ന് റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET) അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയത്.

സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ JEE Main സെപ്റ്റംബർ 1-6 ദിവസങ്ങളിലായാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 9.53 ലക്ഷം വിദ്യാർത്ഥികൾ JEE Main പരീക്ഷയ്ക്കു വേണ്ടിയും 15.97 ലക്ഷം വിദ്യാർത്ഥികൾ NEET പരീക്ഷയ്ക്ക് വേണ്ടിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത് നിർണായക പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഷെഡ്യൂൾ പ്രകാരം സെപ്റ്റംബറിൽ തന്നെ പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഗസ്റ്റ് 25ന് വ്യക്തമാക്കുകയായിരുന്നു.

പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, ഒന്നിടവിട്ട് സീറ്റിംഗ് ഒരുക്കുക, പരീക്ഷാമുറികളുടെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക, ക്ലാസ് റൂമിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും വേവ്വേറെ വഴികൾ നൽകുക തുടങ്ങിയ സുരക്ഷാ നടപടികളാണ് NEET, JEE Main പരീക്ഷകൾക്കായി എൻടിഎ സ്വീകരിക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. JEE Main പരീക്ഷകൾക്കുള്ള സെന്ററുകൾ 570 ൽ നിന്ന് 660 ആയി ഉയർത്തി. NEET പരീക്ഷാ സെന്ററുകൾ 2,546 ൽ നിന്ന് 3,843 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷകളുടെ ഷിഫ്റ്റ് എട്ടിൽ നിന്നും പന്ത്രണ്ട് ആയി വർധിപ്പിച്ചിട്ടുണ്ട് ഇത്തവണ. ഓരോ ഷിഫ്റ്റിലെയും വിദ്യാർത്ഥികളുടെ എണ്ണം സാമൂഹിക അകലം ഉറപ്പുവരുത്താനായി കുറക്കുകയും ചെയ്തിരിക്കുന്നു. മുൻപ് ഓരോ ഷിഫ്റ്റിലും 1.32 ലക്ഷം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്തവണ അത് 85,000 ആയി കുറച്ചിട്ടുണ്ടെന്ന് എൻടിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read more: IIT JEE Advance 2020: ജെഇഇ അഡ്വാൻസിന് സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Over 4 lakh admit cards downloaded for medical entrance exam neet within 3 hours neet exam date