/indian-express-malayalam/media/media_files/2025/12/09/teacher-2025-12-09-17-12-55.jpg)
Source: AI Image
ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ. നിലവിൽ 10,173 തസ്തികകളാണ് നികത്താനുള്ളത്. ഇതിൽ 8,457 ഒഴിവുകളും അധ്യാപക തസ്തികകളിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 നവംബർ 1 വരെയുള്ള കണക്കുകളാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 56,520 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ 46,347 പോസ്റ്റുകളിൽ മാത്രമാണ് നിലവിൽ ജീവനക്കാരുള്ളത്.
ഒഴിവുകൾ നികത്താൻ കരാർ നിയമനം
പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങുന്നതും, ജീവനക്കാരുടെ വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം തുടങ്ങിയ കാരണങ്ങളാലാണ് ഒഴിവുകൾ തുടർച്ചയായി ഉണ്ടാകുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഒഴിവുകൾ നികത്താനുള്ള നടപടികൾ തുടരുകയാണെന്നും അറിയിച്ചു. അതേസമയം, ക്ലാസുകൾ മുടങ്ങുന്നത് ഒഴിവാക്കാനായി പ്രാദേശിക തലത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2022-23 അധ്യയന വർഷത്തിൽ മാത്രം 10,462 കരാർ അധ്യാപകരെയാണ് നിയമിച്ചത്. 2024-25 വർഷത്തിൽ ഇത് 6,920 ആയി കുറഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥി പ്രവേശനത്തിലെ കുറവ്
അധ്യാപക ഒഴിവുകളുടെ കണക്കുകൾ പുറത്തുവരുന്നതിനിടെ, കേന്ദ്രീയ വിദ്യാലയങ്ങളിലെ പുതിയ വിദ്യാർത്ഥി പ്രവേശനത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കാര്യമായ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
Also Read: ജെഇഇ മെയിൻ 2026: ഫോം തിരുത്താൻ അവസരം; എൻടിഎ അനുവദിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
2020–21ൽ പ്രവേശനം 1,95,081 ആയിരുന്നു, എന്നാൽ ഈ കണക്ക് ക്രമേണ 2021–22ൽ 1,82,846 ആയും 2022–23ൽ 1,57,914 ആയും കുറഞ്ഞു. 2023–24ൽ 1,75,386 പുതിയ വിദ്യാർത്ഥികളുമായി നേരിയ തിരിച്ചുവരവ് ഉണ്ടായെങ്കിലും, 2024–25ൽ വീണ്ടും എണ്ണം കുത്തനെ കുറഞ്ഞു, അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി (1,39,660).
Also Read: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
2024-25 വർഷത്തിൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളെ മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
Read More: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതല്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us