/indian-express-malayalam/media/media_files/uploads/2019/07/kerala-university.jpg)
തിരുവനന്തപുരം: പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഗവേഷകരും വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ലൈബ്രറി സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള സര്‍വകലാശാല. കോവിഡ് കാലത്ത് നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ ഫലവത്താക്കാന്‍ സര്‍വകലാശാലയുടെ uni@home പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് സര്‍വകലാശാല അറിയിച്ചു.
സര്‍വകലാശാലയുടെ ലൈബ്രറിയിലും, കാര്യവട്ടം ക്യാംപസിലും മാത്രം ലഭിച്ചിരുന്ന വിവിധ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ജേര്‍ണലുകളുടെ വിപുലമായ ശേഖരം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികള്‍ക്കും, ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും വീടുകളില്‍ ഇരുന്ന് തന്നെ വായിക്കാനും, പ്രിന്റെടുക്കാനും കഴിയുന്ന സംവിധാനമാണ് uni@home.
Read Also: ജെഇഇ മെയിൻ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
സര്‍വകലാശാലക്കുളളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഓരോ വിദ്യാർഥിക്കും അധ്യാപകര്‍ക്കും നൽകിയിട്ടുളള ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഈ പദ്ധതി പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളിലായി മൂവായിരത്തോളം ഓണ്‍ലൈന്‍ ജേര്‍ണലുകളാണ് സൗജന്യമായി ഇതിലൂടെ വീടുകളിലിരുന്ന് ഇന്റര്‍നെറ്റ് സംവിധാനമുളള മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ്, കംപ്യൂട്ടര്‍ എന്നവയിലേതില്‍ വേണമെങ്കിലും ഇവ ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us