scorecardresearch

ഒന്നുമുതല്‍ 9 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്; വിക്ടേഴ്‌സ് പുതുക്കിയ ടൈംടേബിള്‍ നൽകുമെന്ന് മന്ത്രി

10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരും

Online Class, Budget 2022

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ ഓൺലൈനിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതൽ ഡിജിറ്റലും ഓണ്‍ലൈനും ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ പുതുക്കിയ ടൈംടേബിൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.

10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരും. ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങളിൽ ക്ളീനിങ് നടക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓൺലൈനിലേക്ക് മാറുമെങ്കിലും അധ്യാപകര്‍ സ്കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു.

ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 8.14 ലക്ഷം കുട്ടികൾക്കാണ് വാക്സിനേഷന് അർഹതയുള്ളത്. നിലവിൽ 51 ശതമാനം കുട്ടികള്‍ക്ക് വാക്സിൻ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Read More: സ്‌കൂളുകളിൽ വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വാക്സിൻ നൽകുക രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: One to nine students online classes victers new timetable