തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2022 ഒക്‌ടോബർ 18 നകം നിർദ്ദിഷ്ട ഫീസ് അയ്ക്കണം.
ഓൺലൈനായും ഫീസ് അടയ്ക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.
ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 2022 ഒക്‌ടോബർ 18 അഞ്ചു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 04712560363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.