scorecardresearch

നുവാൽസിൽ എക്സിക്യൂട്ടീവ് എൽഎൽഎം: ഇപ്പോൾ അപേക്ഷിക്കാം

ഹൈക്കോടതിയുടെ വെക്കേഷൻ കാലവും പൊതു അവധി ദിവസങ്ങളും ആയിരിക്കും മുഴുവൻ ദിന ക്ലാസ്സുകൾക്കായി വിനിയോഗിക്കുക

നുവാൽസിൽ എക്സിക്യൂട്ടീവ് എൽഎൽഎം: ഇപ്പോൾ അപേക്ഷിക്കാം

കൊച്ചിയിലെ നിയമ സർവകലാശാലയായ നുവാൽസ് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് എൽ എൽ എം പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റിൽ ന്യായാധിപർ, അഭിഭാഷകർ , എന്നിവർക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 10 ശതമാനവും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.

കേരള സർക്കാറിന്റെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ഹൈക്കോടതിയുടെ വെക്കേഷൻ കാലവും പൊതു അവധി ദിവസങ്ങളും ആയിരിക്കും മുഴുവൻ ദിന ക്ലാസ്സുകൾക്കായി വിനിയോഗിക്കുക. ചുരുക്കം ചില പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് 6 മണിക്ക് ശേഷം ക്ലാസ്സുകൾ ഉണ്ടായിരിക്കും.

ഈ വര്ഷം ചേരുന്ന ബാച്ചിന് ഭരണഘടനാ നിയമം ആയിരിക്കും സ്പെഷ്യലൈസേഷൻ . വിവിധ തലങ്ങളിൽ നിയമം കൈകാര്യം ചെയ്തു പരിചയമുള്ളവരെ ഉദ്ദേശിച്ചു നടത്തുന്ന എക്സി എൽ എൽ എം നു അതിനനനുസരിച്ചു രൂപപ്പെടുത്തിയ ബോധന തന്ത്രമായിരിക്കും സ്വീകരിക്കുന്നത് .

മാർച്ച 26 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ മാർക്കിന്റെയും പ്രവർത്തന പരിചയ കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവർക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.nuals.ac.in/) സന്ദർശിക്കുക. ഫോൺ : 9446899006

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Nuals executive llm application www nuals ac in