scorecardresearch

NTA UGC NET December results 2019: യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; എവിടെ, എങ്ങനെ അറിയാം?

UGC NET Result December 2019: 65,239 പേരാണ് യോഗ്യത നേടിയിരിക്കുന്നത്

UGC NET Result December 2019: 65,239 പേരാണ് യോഗ്യത നേടിയിരിക്കുന്നത്

author-image
WebDesk
New Update
NTA UGC NET December results 2019: യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; എവിടെ, എങ്ങനെ അറിയാം?

UGC NET Result December 2019 Date and Time:

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ –National Testing Agency NTA) നടത്തിയ യുജിസി നെറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്‍ ടി എ വെബ്‌സൈറ്റുകളായ nta.ac.in അല്ലെങ്കില്‍ ntanet.nic.in എന്നിവയില്‍ ഫലം കാണാന്‍ സാധിക്കും. final answer key – ഫൈനല്‍ ആന്‍സര്‍ കീ യും വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും. ഡിസംബര്‍ മൂന്നിനു നടന്ന പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

പത്ത് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതിൽ 7,93,813 പേർ യുജിസി നെറ്റ് പരീക്ഷയ്ക്ക് ഹാജരായി. Final Answer Key എന്നറിയപ്പെടുന്ന അന്തിമ ഉത്തര കീ അടിസ്ഥാനമാക്കിയുള്ളതാണ് ഫലം. 65,239 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.

40 ശതമാനം (റിസർവ്ഡ് കാറ്റഗറിക്ക് 35 ശതമാനം) സ്കോർ ചെയ്യുന്ന എല്ലാവരും പരീക്ഷയിൽ വിജയിക്കുമെങ്കിലും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മികച്ച ആറ് ശതമാനം പേർ മാത്രമേ ജോലിക്ക് യോഗ്യതയുള്ളവരായി കണക്കാക്കപ്പെടൂ.

Read Here: Periyar University Result 2019, periyaruniversity.ac.in: പെരിയാര്‍ സര്‍വ്വകലാശാല യുജി പരീക്ഷാ ഫലം ഇന്ന്

Advertisment

UGC NET results 2019: How to check: യുജിസി നെറ്റ് ഫലങ്ങൾ 2019: എങ്ങനെ പരിശോധിക്കാം

nta.ac.in, ntanet.nic.in എന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക ‘download result link’ക്ലിക്കു ചെയ്യുക രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ നൽകുക ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും ഇത് ഡൌണ്‍ലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി പ്രിന്‍റ് ഔട്ട്‌ എടുക്കുക.

പരീക്ഷ ക്ലിയർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് (ജെആർഎഫ്) അർഹതയുണ്ട്. ജെ‌ആർ‌എഫിനുള്ള ‘കട്ട് ഓഫ്’ സാധാരണയായി അസിസ്റ്റന്റ് പ്രൊഫസർഷിപ്പിനേക്കാൾ കൂടുതലാണ്. പരീക്ഷ ക്ലിയർ ചെയ്യുന്നവർക്ക് എൻ‌ടി‌എ ജെ‌ആർ‌എഫ് സർ‌ട്ടിഫിക്കേഷൻ നൽകും.

യു‌ജി‌സി നെറ്റ് ജൂലൈ 2019 ഫലത്തിൽ ആകെ 4,756 സ്ഥാനാർത്ഥികൾ ജെ ആര്‍ എഫിന് അര്‍ഹരായപ്പോള്‍, 55,701 പേർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അര്‍ഹരായി.ജെ‌ആർ‌എഫ് ഫെലോഷിപ്പിന് അപേക്ഷിക്കാൻ അർഹരായവർക്ക് അസിസ്റ്റന്റ് പ്രൊഫസർ ജോലികൾക്കും അപേക്ഷിക്കാം, പക്ഷേ അസിസ്റ്റന്റ് പ്രൊഫസർ റോളുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെആർഎഫിന് അപേക്ഷിക്കാൻ യോഗ്യതയില്ല.

അതേസമയം, സിഎസ്ഐആർ യുജിസി-നെറ്റ് പരീക്ഷയുടെ ഫലം വെെകും Read in English

Ugc Exam Results Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: