scorecardresearch

UGC NET 2019: യുജിസി നെറ്റ് അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരം

UGC NET 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ

UGC NET 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ

author-image
Education Desk
New Update
ugc net, ie malayalam

UGC NET 2019: യുജിസി നെറ്റ് 2019 പരീക്ഷയ്ക്കുളള ഓൺലൈൻ അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരം. ugcnet.nta.nic.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 25 വരെ അപേക്ഷാർഥികൾക്ക് ഇതിനുളള സൗകര്യമുണ്ടാകും. ചില നിർദിഷ്ട വിശദാംശങ്ങൾ മാത്രമായിരിക്കും തിരുത്താനാവുക. മറിച്ച് അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും തിരുത്താൻ കഴിയില്ല. ഇതിനായി ഓരോരുത്തരും അവരവരുടെ അക്കൗണ്ട് ലോഗിൻ ചെയ്യണം. തിരുത്തലുകള്‍ വരുത്താനുള്ള അധിക ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

Advertisment

ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ. സെപ്റ്റംബർ ഒൻപതു മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. 2020 ജൂണിൽ നടക്കുന്ന പരീക്ഷയ്ക്കുളള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 16 നു തുടങ്ങും. ജൂൺ 15 നായിരിക്കും പരീക്ഷകൾ തുടങ്ങുക.

UGC NET 2020 : യോഗ്യത

കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒബിസി (നോൺ ക്രീമിലെയർ)/എസ്‌സി/എസ്‌ടി/വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി

ജെആർഎഫിന് 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും. കൂടാതെ, ഔദ്യോഗിക വിജ്ഞാപനപ്രകാരം എൽ‌എൽ‌എം ഡിഗ്രിയുളളവർക്ക് മൂന്നു വർഷ ഇളവും സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഞ്ചു വർഷംവരെ ഇളവും ലഭിക്കും. അസിസ്‌റ്റന്റ് പ്രൊഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധിയില്ല. ജെആർഫ് കിട്ടുന്നവർക്ക് യുജിസിയുടെ സ്കോളർഷിപ് ലഭിക്കും.

Ugc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: