ജെഇഇ മെയിൻ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുന്ന തീയതി സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് എൻടിഎ. പരീക്ഷകൾക്കു 15 ദിവസം മുൻപായി അഡ്മിറ്റ് കാർഡുകൾ റിലീസ് ചെയ്യുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്.

എൻടിഎയുടെ തീരുമാനപ്രകാരം ജൂലൈ 26 ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് നീറ്റ് പരീക്ഷ. അങ്ങനെയെങ്കിൽ നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലൈ 11 മുതൽ അല്ലെങ്കിൽ ജൂലൈ രണ്ടാം വാരം പുറത്തിറക്കും.

Read Also: എസ്എസ്എൽസി, ഹയർ സെക്കൻഡറി: പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ജൂലൈ 18 മുതൽ 23 വരെ രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ജെഇഇ മെയിൻ പരീക്ഷ. രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക്ശേഷം 3 മുതൽ 6 വരെയുമാണ് പരീക്ഷ. ജെഇഇ മെയിൻ അഡ്മിറ്റ് കാർഡ് ജൂലൈ ആദ്യവാരം റിലീസ് ചെയ്യാനാണ് സാധ്യത.

രാജ്യത്ത് 6,000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി 16 ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുക. ജെഇഇ മെയിൻ പരീക്ഷയ്ക്കായി 9.21 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുളളത്. രണ്ടു പരീക്ഷകളുടെയും ഫലം ഒരു മാസത്തിനകം പുറത്തുവരും.

Read in English: NTA reveals JEE Main, NEET admit card, exam timing details

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook