NTA NEET Result 2020: എൻടിഎ നീറ്റ് ഫലം 2020: നാഷണൽ എലിസ്റ്റിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രസിദ്ധപ്പെടുത്തി. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഹാജരായ 14.37 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ntaresults.nic.in, nta.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച റോൾ നമ്പർ നൽകി വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
NTA NEET Result 2020: When and where to check – at ntaneet.nic.in- എൻടിഎ നീറ്റ് ഫലം 2020: എപ്പോൾ, എവിടെ പരിശോധിക്കണം
വിദ്യാർത്ഥികൾക്ക് nta.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഫലം ഡൗൺലോഡ് ചെയ്തെടുക്കാനായി പരീക്ഷാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകേണ്ടതുണ്ട്.
How to download score card- സ്കോർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
- സ്റ്റെപ്പ് 1: ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- സ്റ്റെപ്പ് 2: ഡൗൺലോഡ് റിസൽട്ട് (download result) എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
- സ്റ്റെപ്പ് 3: രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ നൽകുക
- സ്റ്റെപ്പ് 4: ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും
- സ്റ്റെപ്പ് 5: ഇത് ഡൗൺലോഡ് ചെയ്യുക, ഒരു പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.
Read More: NTA NEET Result 2020: When and where to check