NTA JEE Main Result 2020: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെഇഇ (JEE Main result 2020) സെപ്റ്റംബർ പതിനൊന്നിനകം jeemain.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ നമ്പറും ജനനത്തിയ്യതിയും നൽകി JEE Main result ഡൗൺലോഡ് ചെയ്തെടുക്കാം.
എൻടിഎ പെർസെന്റൈൽ സ്കോറുകൾ, അഖിലേന്ത്യാ റാങ്ക്, ജെഇഇ മെയിൻ ക്വാളിഫയിംഗ് കട്ട്-ഓഫ് 2020 എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ജെഇഇ മെയിൻ ഫലത്തിൽ ഉണ്ടാവും. ജനുവരി 2020, ഏപ്രിൽ/സെപ്റ്റംബർ 2020 പരീക്ഷകളുടെ ഫലം സമന്വയിപ്പിച്ചതാണ് ജെഇഇ മെയിൻ ഫലം, ഇതിന് അനുസരിച്ചാണ് അഖിലേന്ത്യാ റാങ്കുകൾ നിശ്ചയിക്കുക.
NTA JEE Main Result 2020, How to check: എൻടിഎ ജെഇഇ മെയിൻ ഫലം 2020: എങ്ങനെ പരിശോധിക്കാം
1. JEE Main പരീക്ഷാഫലമറിയാൻ jeemain.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.
2. View Result/ Scorecard എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. അപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകുക.
4. Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
5. JEE Main result സ്ക്രീനിൽ തെളിയും
6. ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.
Read in English: NTA JEE Main Result 2020: How to calculate percentile scores, details of score/ rank card