NTA JEE Main registration 2020: ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീട്ടി. മാർച്ച് 12 ന് വൈകീട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. നേരത്തെ മാർച്ച് 6 ആയിരുന്നു അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി. jeemain.nic.in, nta.ac.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് താൽപര്യമുളളവർ അപേക്ഷ സമർപ്പിക്കേണ്ടത്.

ഫീസ് അടയ്ക്കുന്നതിനുളള തീയതിയും നീട്ടിയിട്ടുണ്ട്. മാർച്ച് 7 ൽനിന്നും മാർച്ച് 12 ലേക്കാണ് നീട്ടിയത്. മാർച്ച് 12 ന് ഉച്ചയ്ക്ക് 11.50 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിലെ തെറ്റു തിരുത്തുന്നതിനുളള സൗകര്യം മാർച്ച് 13 മുതൽ 16 വരെ ലഭ്യമായിരിക്കും. ഏപ്രിൽ 5, 7, 9, 11 തീയതികളിലായിട്ടായിരിക്കും പരീക്ഷ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് കാണുക
  • ഹോംപേജിലെ ആപ്ലിക്കേഷൻ ഫോം ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • വെരിഫൈ ചെയ്തശേഷം ലോഗിൻ ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകിയശേഷം ഫൊട്ടോ അപ്‌ലോഡ് ചെയ്യുക
  • ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക

അപേക്ഷ ഫീസ് 650 രൂപ. ബിടെക്, ബിആർക് പരീക്ഷകൾക്ക് 1300 രൂപയാണ് ഫീസ്. പെൺകുട്ടികൾക്ക് 325 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ട്രാൻസ്ജെൻഡർ വിഭാഗം എന്നിവർക്കും 325 രൂപയാണ് അപേക്ഷ ഫീസ്.

Read Also: ജെഎൻയു എൻട്രൻസ് പരീക്ഷ മേയിൽ, രജിസ്ട്രേഷൻ തുടങ്ങി

ദേശീയതലസ്ഥാപനങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ. ജനുവരി 9ന് നടന്ന പരീക്ഷയ്ക്കായി 11 ലക്ഷം പേരാണ് അപേക്ഷിച്ചത്. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ടു ഘട്ടമായിട്ടായിരുന്നു പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരുന്നു പരീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook