Latest News

ജെഇഇ മെയിൻ ബി ആർക്, ബി പ്ലാനിങ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

NTA JEE Main B Arch, B Planning Result 2020: jeemain.nta.nic.in വെബ്സൈറ്റ് വഴി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം

students, ie malayalam

NTA JEE Main B Arch, B Planning Result 2020: ന്യൂഡൽഹി: ജെഇഇ മെയിൻ ബി ആർക്, ബി പ്ലാനിങ് പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. jeemain.nta.nic.in വെബ്സൈറ്റ് വഴി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം. ബി ആർക് പരീക്ഷയിൽ ഹരിയാനയിൽനിന്നുളള ആർസൂ, തെലങ്കാനയിൽനിന്നുളള ഹാർദിക് രാജ്‌പാൽ എന്നിവർ ഒന്നാം സ്ഥാനത്തെത്തി. ബി പ്ലാനിങ്ങിൽ ആന്ധ്രപ്രദേശ് സ്വദേശിയായ കാനുമൂരി ഭീമേശ്വര വിജയ് വർമയ്ക്കാണ് ഒന്നാം സ്ഥാനം.

JEE Mains 2020 Toppers: പരീക്ഷകളെ പ്രണയിച്ച് ഇരട്ടകൾ

ബി ആർക്, ബി പ്ലാനിങ് പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യേണ്ട വിധം

Step 1: jeemain.nta.nic.in, nta.ac.in വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ‘download result’ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: റോൾ നമ്പർ അടക്കമുളള പിഡിഎഫ് സ്ക്രീനിൽ തെളിയും

Step 4: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക

ബി പ്ലാനിങ് പരീക്ഷയ്ക്കായി 1,38,410 പേരും ബി ആർക് പരീക്ഷയ്ക്കായി 59,003 പേരുമാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്താകമാനം 345 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.

ജെഇഇ മെയിൻ പരീക്ഷാ ഫലം ജനുവരി 18 നാണ് പ്രസിദ്ധീകരിച്ചത്. 9 വിദ്യാർഥികൾ 100 ശതമാനം വിജയം നേടി. ഡൽഹിയിൽനിന്നുളള ഇരട്ട സഹോദരങ്ങളാണ് ഒന്നാം സ്ഥാനം നേടിയത്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Nta jee main b arch b planning results 2020 declared

Next Story
University Announcements 23 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com