scorecardresearch

ജെഇഇ മെയിൻ 2020: ഏപ്രിൽ 15 നുശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും

നേരത്തെ മെയ് 17 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയും മാറ്റിവച്ചിരുന്നു

നേരത്തെ മെയ് 17 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയും മാറ്റിവച്ചിരുന്നു

author-image
Education Desk
New Update
students, ie malayalam

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2020 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 15 നുശേഷം പ്രസിദ്ധീകരിക്കും. ഏപ്രിലിൽ നടത്താനിരുന്ന പരീക്ഷ ലോക്ക്ഡൗണിനെ തുടർന്ന് മെയ് അവസാനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 15 നായിരിക്കും പുതുക്കിയ പരീക്ഷ തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തുക.

Advertisment

അപ്പോഴത്തെ സഹാചര്യം കണക്കിലെടുത്തശേഷം ഏപ്രിൽ 15 കഴിയുമ്പോൾ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അഡ്മിറ്റ് കാർഡും പരീക്ഷ തീയതിയും സംബന്ധിച്ച വിവരങ്ങൾക്കായി വിദ്യാർഥികളും രക്ഷിതാക്കളും jeemain.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകൾ നിരന്തരം കാണണം. 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പറുകൾ മുഖേനും വിദ്യാർഥികൾക്ക് ബന്ധപ്പെടാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

നേരത്തെ മെയ് 17 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയും മാറ്റിവച്ചിരുന്നു. ഐഐടികളിൽ പ്രവേശനത്തിനുളള എൻട്രൻസ് പരീക്ഷയാണിത്. ദേശീയതലസ്ഥാപനങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ.

Advertisment

Read in English: NTA JEE Main April 2020 admit card release date and time, new check exam dates

Jee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: