/indian-express-malayalam/media/media_files/uploads/2021/10/jee-main.jpg)
JEE Main 2022 session 1 result: ജെഇഇ മെയിൻ സെഷൻ 1 ന്റെ പരീക്ഷാ ഫലം ജൂലൈ 10 ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. jeemain. nta.nic.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം.
''എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്. ഈ ആഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കും,'' ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 23 മുതൽ 29 വരെ കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരുന്നു പരീക്ഷ നടന്നത്. ഇന്ത്യയിൽ ആകമാനം 500 സെന്ററുകളിലായിട്ടായിരുന്നു പരീക്ഷ.
ദേശീയതലസ്ഥാപനങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ. ജെഇഇ മെയിൻസിലെ യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ (അഡ്വാൻസ്ഡ്), ഗേറ്റ്‌വേ പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം.
ഐഇഇ മെയിൻ പരീക്ഷ എഴുതാനുള്ള അവസരം 2019 ൽ ഒന്നിൽനിന്നും രണ്ടായി ഉയർത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഇത് നാലായി ഉയർത്തി. ഉദ്യോഗാർത്ഥിയുടെ എല്ലാ ശ്രമങ്ങളിൽ നിന്നുള്ള മികച്ച സ്‌കോർ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയത്.
ഈ വർഷം എൻടിഎ രണ്ടു തവണയെന്ന ഫോർമാറ്റ് പുനഃസ്ഥാപിച്ചു. ജെഇഇ (മെയിൻ) രണ്ടാം സെഷൻ ജൂലൈ 21 മുതൽ ജൂലൈ 30 വരെ നടത്തും. എൻടിഎയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച്, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന ജെഇഇ മെയിനിന്റെ നാല് സെഷനുകളിലായി 9.39 ലക്ഷം പേർ പരീക്ഷ എഴുതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us