/indian-express-malayalam/media/media_files/uploads/2022/08/jee-main-1.jpg)
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി ജെഇഇ മെയിൻ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർത്ഥികൾ 100 ശതമാനം വിജയം നേടി. jeemain. nta.nic.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് സ്കോർകാർഡ് പരിശോധിക്കാം.
100 ശതമാനം വിജയം നേടിയ 24 കുട്ടികളിൽ രണ്ടു പെൺകുട്ടികൾ മാത്രമാണുള്ളത്. ആന്ധ്രപ്രദേശിൽനിന്നുള്ള പള്ളി ജലജാക്ഷിയും അസമിൽനിന്നുള്ള സ്നേഹ പരീക്കും. ഈ വർഷം 6,48,555 ആൺകുട്ടികളും 2,57,031 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്.
ഈ വർഷം രണ്ടു സെഷനുകളിലായി 10,26,799 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 9,05,590 പേർ മാത്രമാണ് രണ്ടു സെഷനിലും പങ്കെടുത്തത്. ജൂൺ 24 മുതൽ 30 വരെയായിരുന്നു സെഷൻ 1 പരീക്ഷ നടന്നത്. ജൂലൈ 25 മുതൽ 30 വരെയായിരുന്നു സെഷൻ 2. രാജ്യത്തിന് പുറത്ത് 17 നഗരങ്ങളിൽ ഉൾപ്പെടെ 440 നഗരങ്ങലിലായി 622 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
ഞായറാഴ്ച എൻടിഎ ജെഇഇ മെയിൻ സെഷൻ 2 പരീക്ഷയുടെ അവസാന ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.