IIFT MBA 2020: നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ((IIFT) എംബിഎ കോഴ്സിലേക്കുളള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള സമയപരിധി നീട്ടി. നവംബർ മൂന്നുവരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 25 ന് സമയപരിധി അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
NTA IIFT MBA 2020: അപേക്ഷിക്കേണ്ട വിധം
Step 1: iift.ac.in വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ‘apply online’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: തുറന്നുവരുന്ന പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക
Step 4: submit ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 5: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
NTA IIFT MBA 2020: പ്രധാനപ്പെട്ട തീയതികൾ
അപേക്ഷിക്കാനുളള അവസാന തീയതി: നവംബർ 3, 2019
അപേക്ഷ ഫീസ് അടയ്ക്കാനുളള അവസാന തീയതി: നവംബർ 4
അപേക്ഷയിലെ തെറ്റ് തിരുത്താനുളള അവസാന തീയതി: നവംബർ 5 മുതൽ 7വരെ, 2019
ഡിസംബർ ഒന്നിനാണ് എംബിഎ എൻട്രൻസ് പരീക്ഷ നടക്കുകയെന്നാണ് വിവരം. പരീക്ഷാ മാതൃകയിലോ സിലബസിലോ ഇതുവരെ മാറ്റങ്ങളൊന്നും അറിയിച്ചിട്ടില്ല. മൾട്ടിപ്പിൾ ചോയിസുളള ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ. രണ്ടു മണിക്കൂറാണ് സമയം.