scorecardresearch

NIRF Rankings 2023: സമരകോലാഹലങ്ങള്‍ക്കിടയിലും യൂണിവേഴ്സിറ്റി കോളജിന് മികച്ച റാങ്ക്; ഐഐഎം കോഴിക്കോടിന് അഭിമാനനേട്ടം

രാജ്യത്തെ മികച്ച കോളജുകളുടേയും സര്‍വകലാശാലകളുടേയും റാങ്കിങ് പട്ടിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ടു

രാജ്യത്തെ മികച്ച കോളജുകളുടേയും സര്‍വകലാശാലകളുടേയും റാങ്കിങ് പട്ടിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ടു

author-image
Hari
New Update
Top Colleges in India

University College

NIRF Overall Ranking List 2023: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (എന്‍ഐആര്‍എഫ്) റാങ്കിങ് പട്ടിക പുറത്ത് വിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഐഐടി മദ്രാസാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഐഐടി മദ്രാസിന്റെ നേട്ടം.

Advertisment

വിവിധ മേഖലകളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഐഐടി മദ്രാസ് ഒന്നാമതെത്തിയതെന്നതും നേട്ടമാണ്. കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും മികച്ച നേട്ടം കൊയ്തിട്ടുണ്ട്. ആകെ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്നുള്ള നാല് സര്‍വകലാശാലകളാണ് ആദ്യ 100-ല്‍ എത്തിയത്.

കേരള സര്‍വകലാശാല, തിരുവനന്തപുരം (47), മഹാത്മഗാന്ധി സര്‍കലാശാല, കോട്ടയം (52), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (54), കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (63) എന്നിവയാണ് റാങ്കിങ്ങില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകള്‍.

രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 24-ാം റാങ്കിലെത്തി. മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം (31), കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (37), കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം (70) എന്നിവയാണ് കേരളത്തില്‍ നിന്നുള്ള മറ്റ് സര്‍വകലാശാലകള്‍.

Advertisment

രാജ്യത്തെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് 26-ാം റാങ്ക് നേടി. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, എറണാകുളം (30), സെന്റ് തെരേസാസ് കോളജ്, എറണാകുളം (41), മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം (45), മഹാരാജാസ് കോളജ്, എറണാകുളം (46), ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര (51) എന്നീ കോളജുകളും റാങ്കിങ്ങില്‍ ഇടം നേടി.

സെന്റ് തോമസ് കോളജ്, തൃശൂര്‍ (53), എസ് ബി കോളജ്, ചങ്ങനാശേരി (54), സെന്റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട് (59), സേക്രഡ് ഹാര്‍ട്ട് കോളജ്, കൊച്ചി (72), ഗവ. കോളജ് ഫോര്‍ വിമന്‍, തിരുവനന്തപുരം (75), യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളജ്, ആലുവ (77), സിഎംഎസ് കോളജ്, കോട്ടയം (85) എന്നീ കോളജുകളും റാങ്ക് പട്ടികയിലെത്തി.

മികച്ച എന്‍ജിനീറിങ് കോളജുകളുടെ പട്ടികയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ് 23-ാം റാങ്ക് നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാടാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു എന്‍ജിനീറിങ് കോളജ്. 69-ാം റാങ്കാണ് ഐഐടി പാലക്കാടിന് ലഭിച്ചത്.

മികച്ച മാനേജ്മെന്റ് കോളജുകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട് മൂന്നാം റാങ്കിലെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിന് 75-ാം റാങ്കും ലഭിച്ചിട്ടുണ്ട്. രാജഗിരി ബിസിനസ് സ്കൂള്‍ കൊച്ചിയാണ് (83) റാങ്കിങ്ങില്‍ ഇടം നേടിയ മറ്റൊരു കോളജ്.

രാജ്യത്തെ മികച്ച 50 മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് കോളജുകള്‍ ഉള്‍പ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (10), ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് തിരുവനന്തപുരം (44) എന്നിവയാണ് റാങ്കിങ്ങില്‍ എത്തിയ മെഡിക്കല്‍ കോളജുകള്‍.

University College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: