Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

NIOS date sheet class 10, 12: ഓപ്പൺ സ്കൂൾ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ ജൂലൈ 17 മുതൽ; പുതുക്കിയ ടൈം ടേബിൾ അറിയാം

NIOS date sheet class 10, 12: കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചായിരിക്കും ഓപ്പൺ സ്കൂൾ പരീക്ഷയും നടത്തുക

exam, ie malayalam

NIOS date sheet class 10, 12: കൊറോണ വൈറസിന്റെ വ്യാപനം മൂലം മറ്റിവച്ച ഓപ്പൺ സ്കൂൾ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് ജൂലൈ മാസത്തിൽ നടത്താൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 17 മുതലാകും പരീക്ഷകൾ ആരംഭിക്കുക.

നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓപ്പൺ സ്കൂളിങ് നടത്തുന്ന പരീക്ഷകളുടെ ടൈം ടേബിൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പരീക്ഷ സമയക്രമം വിദ്യാർഥികളെ അറിയിച്ചത്.

ഏകദേശം ഒരു ലക്ഷത്തിലധികം പരീക്ഷാർഥികളാണ് ഇത്തവണ ഓപ്പൺ സ്കൂൾ വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 17 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ ഓഗസ്റ്റ് 13 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയാണ് നടത്തുന്നത്.

Read Here: NIOS releases revised date sheet for Class 10, 12, exams from July 17

അതേസമയം മറ്റ് പരീക്ഷകൾ പോലെ തന്നെ കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചായിരിക്കും ഓപ്പൺ സ്കൂൾ പരീക്ഷയും നടത്തുക. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം പരീക്ഷ ഹാളിലും നിർബന്ധമായിരിക്കും.

NIOS പത്ത്, പ്ലസ് ടു പരീക്ഷ സമയക്രമത്തിനായി

Step 1: Visit the official website- nios.ac.in

Step 2: Click on the Class 10, 12 date sheets

Step 3: Class 10, 12 date sheets will be released on the website

Step 4: Download it, and take a print out for further reference.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Nios releases revised date sheet for class 10 12 exams from july 17

Next Story
കേരള സർവകലാശാല ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് പരീക്ഷകള്‍ ജൂണ്‍ 2 മുതല്‍kerala university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com