/indian-express-malayalam/media/media_files/uploads/2020/03/exam.jpg)
NIOS date sheet class 10, 12: കൊറോണ വൈറസിന്റെ വ്യാപനം മൂലം മറ്റിവച്ച ഓപ്പൺ സ്കൂൾ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് ജൂലൈ മാസത്തിൽ നടത്താൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 17 മുതലാകും പരീക്ഷകൾ ആരംഭിക്കുക.
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓപ്പൺ സ്കൂളിങ് നടത്തുന്ന പരീക്ഷകളുടെ ടൈം ടേബിൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പരീക്ഷ സമയക്രമം വിദ്യാർഥികളെ അറിയിച്ചത്.
Announcement
The Datesheets for Class X and Class XII examinations by @niostwit have now been released.
All the best students!#StaySafe#StudyWellpic.twitter.com/1n3KAi5oiJ
— Ministry of HRD (@HRDMinistry) May 31, 2020
ഏകദേശം ഒരു ലക്ഷത്തിലധികം പരീക്ഷാർഥികളാണ് ഇത്തവണ ഓപ്പൺ സ്കൂൾ വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 17 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ ഓഗസ്റ്റ് 13 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയാണ് നടത്തുന്നത്.
Read Here: NIOS releases revised date sheet for Class 10, 12, exams from July 17
അതേസമയം മറ്റ് പരീക്ഷകൾ പോലെ തന്നെ കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചായിരിക്കും ഓപ്പൺ സ്കൂൾ പരീക്ഷയും നടത്തുക. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം പരീക്ഷ ഹാളിലും നിർബന്ധമായിരിക്കും.
NIOS പത്ത്, പ്ലസ് ടു പരീക്ഷ സമയക്രമത്തിനായി
Step 1: Visit the official website- nios.ac.in
Step 2: Click on the Class 10, 12 date sheets
Step 3: Class 10, 12 date sheets will be released on the website
Step 4: Download it, and take a print out for further reference.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.