scorecardresearch

Victers Channel: കൈറ്റ്-വിക്ടേഴ്സില്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ മാർച്ച് 22 ന് പൂര്‍ത്തിയാകും

പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ പൂർത്തിയായി, പ്ലസ് വണ്‍ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മാർച്ച് 23 മുതല്‍ പുനരാരംഭിക്കും

victers, victers timetable

Victers Channel: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് മാർച്ച് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 22 നുമുമ്പ് സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി മാർച്ച് 23 മുതല്‍ മാത്രമേ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍ ഉണ്ടാകൂ. പുതിയ സമയ ക്രമത്തിലും കൈറ്റ്-വിക്ടേഴ്സില്‍ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.

എട്ടാം ക്ലാസിന് ഇനിമുതല്‍ രാവിലെ 7.30 മുതല്‍ നാലു ക്ലാസുകളും (പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചക്ക് 2 മണിക്ക്) ഒമ്പതാം ക്ലാസിന് രാവിലെ 9.30 മുതല്‍ രണ്ട് ക്ലാസുകളും (പുനഃസംപ്രേഷണം ഉച്ചക്ക് 1ന്) ആയിരിക്കും. ഏഴാം ക്ലാസിന് രാവിലെ 10.30 മുതലും (പുനഃസംപ്രേഷണം വൈകുന്നേരം 4ന്) അഞ്ചിന് 11.30 മുതലും (പുനഃസംപ്രേഷണം വൈകുന്നേരം 5 ന്) ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ആറാം ക്ലാസുകള്‍ നേരത്തെ പൂർണമായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകള്‍ക്ക് യഥാക്രമം 4.30, 3.30, 2.00, 12.30 സമയങ്ങളിലാണ് ക്ലാസുകള്‍. രണ്ടാം ക്ലാസിന് രണ്ടും മറ്റു ക്ലാസുകള്‍ക്ക് മൂന്നും ക്ലാസുകള്‍ ദിവസേന സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ (ഒന്ന് മുതല്‍ നാല് വരെ) യഥാക്രമം 11.30, 10.30, 9.00, 7.30 എന്നീ സമയങ്ങളിലാണ്.

ഈ അധ്യയനവര്‍ഷത്തെ മുഴുവന്‍ ക്ലാസുകളും ഈയാഴ്ച തന്നെ ഫസ്റ്റ്ബെല്‍ പോർട്ടലിലും (firstbell.kite.kerala.gov.in) ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. ബുധന്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 6 മണിക്ക് ലിറ്റില്‍കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് സഹായിക്കുന്ന ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: New timetable for plus one first bell classes on victers