scorecardresearch
Latest News

NEET UG Result 2022: നീറ്റ് യുജി ഫലം: ആദ്യ അമ്പതില്‍ ഒരു മലയാളി; ഒന്നാം റാങ്ക് ഹരിയാന സ്വദേശിക്ക്

ഡല്‍ഹി സ്വദേശിയായ വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്

NEET UG Result 2022: നീറ്റ് യുജി ഫലം: ആദ്യ അമ്പതില്‍ ഒരു മലയാളി; ഒന്നാം റാങ്ക് ഹരിയാന സ്വദേശിക്ക്

NEET UG Result 2022: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് പിജി) റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു. ആദ്യ 50 റാങ്കില്‍ ഒരു മലയാളി വിദ്യാര്‍ഥി മാത്രമാണ് ഇടംപിടിച്ചത്. 47-ാം റാങ്ക് കരസ്ഥമാക്കിയ തവനൂര്‍ സ്വദേശിയായ പി നന്ദിതയാണ് കേരളത്തില്‍ ഒന്നാമെതെത്തിയത്. പെണ്‍കുട്ടികളില്‍ രാജ്യത്ത് 17-ാം റാങ്കിലെത്താനും നന്ദിതയ്ക്കായി.

79-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി സിദ്ധാര്‍ഥ് എം നായരാണ് ആദ്യ നൂറില്‍ ഇടം നേടിയ മറ്റൊരു മലയാളി. ഹരിയാന സ്വദേശിയായ തനിഷ്കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശിയായ വാത്സ ആശിഷ് ബത്ര, കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ സ്വന്തമാക്കി.

നീറ്റ് ഫലം എങ്ങനെ പരിശോധിക്കാം

  • എന്‍ടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റില്‍ (neet.nta.nic.in) പ്രവേശിക്കുക.
  • ഹോം പേജിലുള്ള NEET 2022 Result എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും മറ്റ് വിശദാംശങ്ങളും നല്‍കുക.
  • റിസള്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.

ജൂലൈ 17 നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. രാജ്യത്താകെ 18,72,343 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Neet ug result 2022 declared how to check